കേരളത്തിൽ കടുത്ത വേനൽ ചൂട് തുടരുകയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലുമാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയായ 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. അടുത്ത അഞ്ച് ദിവസത്തേക്ക് പകൽ താപനില ഉയർന്ന നിലയിൽ തുടരും. ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസാണ്. മഴ ഉടൻ പെയ്യാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂടു കൂടിയ വായു ഇങ്ങോട്ടു നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിനു കാരണമെന്നു കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ സെന്റർ ഡയറക്ടർ ഡോ.എസ്.അഭിലാഷ് പറഞ്ഞു. ഇന്ത്യയിൽ ഈ നൂറ്റാണ്ടിൽ ഫെബ്രുവരി മാസത്തിൽ ഏറ്റവും ചൂട് ഇക്കൊല്ലമായിരുന്നു. വരുംദിവസങ്ങളിൽ ചൂടു കൂടും.
പുറത്ത് ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും സൂര്യതാപവും നിർജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









