പകൽച്ചൂടിന് കാഠിന്യമേറി .പുറത്തിറങ്ങി ജോലി ചെയ്യാനോ യാത്ര ചെയ്യാനോ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. ഈ സമയത്ത് ശരീരത്തെ തണുപ്പിച്ച് നിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതിനായി ഈ സമയത്ത് തണ്ണിമത്തൻ ജ്യൂസ് ഉത്തമമാണ്.ഇതിനായി ആവശ്യമുള്ളത് നാലുകപ്പോളം കുരുവില്ലാതെ അരിഞ്ഞെടുത്ത തണ്ണിമത്തനാണ്. ഒപ്പം 1/2 കപ്പ് പഞ്ചസാര,2 കപ്പ് വെള്ളം,1/2 കപ്പ് നാരങ്ങ നീര് എന്നിവയും ആവശ്യമാണ്.
പഞ്ചസാരയും 1/2 കപ്പ് വെള്ളവും തിളപ്പിക്കുക. തണ്ണിമത്തൻ ഉടച്ചെടുത്തതിനു തണുപ്പിക്കാൻ അനുവദിക്കുക. തണ്ണിമത്തൻ ലായനി, പഞ്ചസാര സിറപ്പ്, നാരങ്ങ നീര് എന്നിവ ബ്ലെൻഡറിൽ അടിച്ചെടുത്ത് ഫ്രീസറിൽ വെച്ച് കട്ടിയാക്കി എടുക്കണം. പിന്നീട് ബാക്കിയുള്ള 1 1/2 കപ്പ് വെള്ളം ചേർത്ത് ഇളക്കുക. തണുപ്പിച്ച് കുടിക്കുന്നത് വളരെ ഉന്മേഷം പകരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.