കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പേരില്‍ നടന്ന വ്യാജ പ്രചരണത്തില്‍ പൊലീസ് കേസെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് കാന്തപുരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. മര്‍ക്കസിന്റെ ലെറ്റര്‍ ഹെഡ് വ്യാജമായി നിര്‍മിച്ചായിരുന്നു പ്രചരണം. മര്‍ക്കസ് പബ്ലിക് റിലേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ നല്കിയ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ പ്രചരണത്തില്‍ തനിക്ക് യാതൊരു ബന്ധവുമെില്ലെന്ന് കാന്തപുരം നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഐഎം പ്രതിനിധികള്‍ കേന്ദ്രത്തില്‍ പോയി ഇന്‍ഡ്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ല, അതുകൊണ്ട് തങ്ങള്‍ ഇത്തവണ യുഡിഎഫിന് പിന്തുണ നല്‍കുമെന്നുള്‍പ്പടെയുള്ള പ്രസ്താവനകളാണ് കാന്തപുരത്തിന്റെ പേരില്‍ പ്രചരിച്ചത്. റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ടതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ പേരില്‍ വ്യാജപ്രചരണമുണ്ടായിരുന്നു. ഇതിനെതിരെയാണ് കാന്തപുരം രംഗത്തെത്തിയത്.
വ്യാജ പ്രസ്താവനകള്‍ക്കെതിരെ മര്‍കസ് ഔദ്യോഗിക വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന്റെ പകര്‍പ്പും പരാതിയോടൊപ്പം നല്‍കിയിരുന്നു. ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പ് സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡ്, സീല്‍ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജമായി സൃഷ്ടിക്കുകയും സാമൂഹിക മാധ്യമത്തില്‍ നല്‍കിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.