നോളജ് സിറ്റി : നോളജ് സിറ്റിയിൽ ഈ വർഷം വിശുദ്ധ ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രയയപ്പും പ്രാർത്ഥനാ സമ്മേളനവും. നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹില്‍ മെയ് 22 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്കാണ് യോഗം.
പ്രമുഖ പണ്ഡിതനും ആത്മീയ വേദികളിലെ പ്രമുഖനുമായ ശൈഖ് ഉമർ ബിൻ ഹഫീള്, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ.എ.പി.അബ്ദുൽ ഹക്കീം അസ്ഹരി എന്നിവർ സംബന്ധിക്കും.
കേരളത്തിനകത്തും പുറത്തുമുള്ള ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയും ഇത്തവണ ഹജ്ജിന് പുറപ്പെടുന്നവർക്ക് സംഗമത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷനും വിശദാംശങ്ങൾക്കും +91 7034 046 602 എന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.