കൂരാച്ചുണ്ട്: റബർ തോട്ടത്തില്‍ ടാപ്പിംഗ് നടത്തുന്നതിനിടെ പുലിയെ കണ്ടതായി കർഷകൻ. കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡ് ശങ്കരവയലില്‍ താമസിക്കുന്ന കർഷകനായ പഴംമ്ബള്ളി ടോമിയാണ് കഴിഞ്ഞ ദിവസം തന്റെ റബർ തോട്ടത്തില്‍ പുലിയേയും രണ്ട് പുലിക്കുഞ്ഞുങ്ങളെയും നേരില്‍ കണ്ടതായി പറയുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ 6.45ന് കേവലം പതിനഞ്ച് മീറ്റർ അകലെയാണ് കുഞ്ഞുങ്ങളെ കണ്ടതെന്നും അന്‍പത് മീറ്ററോളം അകലെ പുലി കുറുക്കനെയോ മറ്റോ ഓടിക്കുന്നതായി കണ്ടുവെന്നും പറയുന്നു.
പിന്നീട് കർഷകൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനു മുമ്ബും പലരും ഈ മേഖലയില്‍ പുലിയെ കണ്ടതായി പറയുന്നുണ്ട്. തുടർന്ന് കക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.