കോഴിക്കോട്: വേനൽ മഴയിലും കാലവർഷത്തിന്റെ തുടക്കത്തിലും ജില്ലയിൽ വൻ കൃഷിനാശം. മെയ് 1 മുതൽ ജൂൺ 4 വരെ ജില്ലയിൽ 31.58 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
ഈ കാലയളവിൽ 1267 ഹെക്ടർ വിളകൾ നശിച്ചു. 11,394 കർഷകർ വിളനാശം നേരിട്ടു. വാഴക്കൃഷിയാണ് ഏറ്റവും കൂടുതൽ നശിച്ചത്.
മഴയിലും കാറ്റിലും 453157 വാഴകൾ കടപുഴകി വീണു. ഇതിൽ 296485 വാഴകൾ വിളവെടുക്കാൻ തയ്യാറായതാണ്. 163 ഹെക്ടർ നെൽകൃഷി നശിച്ചു. ജില്ലാ കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം തോടന്നൂർ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഇവിടെ 14.15 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 1837 കർഷകർക്കായി 241.61 ഹെക്ടറിൽ വിളകൾ നശിച്ചു.
മുക്കം ബ്ലോക്ക് രണ്ടാം സ്ഥാനത്താണ്. 6.48 കോടി രൂപയുടെ നഷ്ടം. 1200 കർഷകരുടെ 56 ഹെക്ടറിലെ വിളകൾ നശിച്ചു. പേരാമ്പ്ര ബ്ലോക്കാണ് അടുത്തത്, അവിടെ നാല് കോടിയിലധികം നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടു. കുന്നുമ്മൽ ബ്ലോക്കിൽ ഒരു കോടിയിലധികം നാശനഷ്ടം കണക്കാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. കാറ്റിലും മഴയിലും 11,570 കവുങ്ങുകളും 6671 തെങ്ങുകളും കടപുഴകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










