കോഴിക്കോട്: ജീവിക്കാൻ വേണ്ടി സമരം നടത്തുന്ന കർഷകരേ കണ്ടില്ലാ എന്ന് നടിക്കുന്ന നരേന്ദ്ര മോദി താമസിയാതെ കർഷക സമരത്തിൻ്റെ മുന്നിൽ കണ്ണ് തുറക്കേണ്ടി വരുമെന്നും കർഷകരുടെ അവകാശങ്ങൾ നിഷേധിച്ച ബില്ല് പിൻവലിക്കേണ്ടി വരുമെന്നും ലോക് താന്ത്രിക്ക് ജനതാ ദൾ സംസ്ഥാന സെക്രട്ടറി വി രാജേഷ് പ്രേം അഭിപ്രായപ്പെട്ടു.
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യപിച്ചു കൊണ്ട് കോഴിക്കോട് രാമനാട്ടുകരയിൽ ലോക് താന്ത്രിക്ക് യുവ ജനതാദൾ നേതാവ് സ: നൗഷാദ് രാമനാട്ടുകര 10 മണി മുതൽ 6 മണി വരെ നടത്തുന്ന “സ്ഫടിക ശരശയ്യ” പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് സ: മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു. സ്വാതന്ത്രസമര സേനാനി വാസുവേട്ടൻ സമര സഖാവിന് ഹാരമണിയിച്ചു, ഹുസെൻകുട്ടി അദ്യക്ഷത വഹിച്ചു. നസീർരാമനാട്ടുകര, ഗഫൂർ മണലോടി, കെ സി സുധിഷ് എന്നിവർ പ്രസംഗിച്ചു പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









