ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്ത പൊതുയോഗത്തിൽ കുടുംബത്തിന്റെ ദുരവസ്ഥ ശ്രദ്ധയിൽപെടുത്താൻ മാതാപിതാക്കൾ കുട്ടിയെ സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞു. മാതാപിതാക്കളായ മുകേഷ് പാട്ടീലും ഭാര്യ നേഹയും തങ്ങളുടെ ഒരു വയസ്സുള്ള കുട്ടിയെ വേദിയിലേക്ക് വലിച്ചെറിഞ്ഞത്.
മകന് മൂന്ന് മാസം പ്രായമുള്ളപ്പോൾ കുട്ടിയ്ക്ക് ഹൃദയ സംബന്ധിയായ രോഗം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ വേണമെന്നും ചികിത്സയ്ക്കായി നാല് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നും അറിയിച്ചു. എന്നാൽ, ഇത്രയും ഭീമമായ തുക തൊഴിലാളിയായ മുകേഷ് പാട്ടീലിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല തങ്ങളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നും പാട്ടീൽ പറഞ്ഞു.
പിന്നീട് കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ ആലോചിച്ചുതുടങ്ങി. തങ്ങളുടെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയാൽ എന്തെങ്കിലും സഹായം ലഭിച്ചേക്കും എന്ന പ്രതീക്ഷയോടെയാണ് സാഗറിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പരിപാടിയിലേക്ക് പാട്ടീൽ എത്തുന്നത്. എന്നാൽ, മുഖ്യമന്ത്രിയെ കാണാൻ പോലീസുകാർ സമ്മതിച്ചില്ല തുടർന്നാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാൻ രണ്ടും കൽപ്പിച്ച് കുട്ടിയെ വേദിയിലേക്ക് വലിച്ചെറിഞ്ഞത്. ജനക്കൂട്ടത്തിനിടയിൽ നിന്ന് വലിച്ചെറിഞ്ഞ കുട്ടി വേദിയിൽ മുഖ്യമന്ത്രിയുടെ അരികിലായാണ് വീണത്. പെട്ടെന്നുതന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുട്ടിയെ എടുത്ത് മാതാപിതാക്കളെ തിരികെ ഏൽപ്പിച്ചു. ഭാഗ്യത്തിന് കുട്ടിയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റില്ല. സംഭവം ശ്രദ്ധയിൽപെട്ടതോടെ മുഖ്യമന്ത്രി ഇടപെട്ടു. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ മുഖ്യമന്ത്രി കളക്ടർ ദീപക് ആര്യയ്ക്ക് നിർദേശം നൽകി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.