പട്ന: മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അന്പതുകാരന് അച്ഛൻ അറസ്റ്റില്‍. പതിനെട്ടുകാരിയായ മകള്‍ തന്നെയാണ്, അച്ഛൻ തന്നെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച് നീതി ലഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ രൊസേരയിലാണ് സംഭവം. പിതാവിന്റെ അതിക്രമം വെളിച്ചത്തുകൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ ഇയാള്‍ തന്നെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ഒളിക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടി ഷൂട്ട് ചെയ്തിരുന്നു. പിന്നീട് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതെ സമയം പെണ്‍കുട്ടിക്കെതിരായ പിതാവിന്റെ ഉപദ്രവത്തെ അമ്മ തടഞ്ഞില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.