കോഴിക്കോട്: മലബാർ മേഖലയിൽ ഇന്നലെ രാത്രി വ്യാപകമായി വൈദ്യുതി മുടങ്ങി. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് വൈദ്യുതി മുടക്കമുണ്ടായത്. അരിക്കോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 400 കെവി ലൈനിൽ തകരാറ് സംഭവിച്ചതാണ് വൈദ്യുതി മുടങ്ങാൻ കാരണം. ഇന്റർ സ്റ്റേറ്റ് ഗ്രിഡിൽ ആണ് തകരാർ സംഭവിച്ചത്. സബ് സ്റ്റേഷനുകളിലേക്കുള്ള വിതരണം തടസ്സപ്പെട്ടു.
കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഭൂരിഭാഗം പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുട്ടിലായി. ഘട്ടം ഘട്ടമായാണ് പിന്നീട് വൈദ്യുതി പുനസ്ഥാപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










