കണ്ണൂർ: യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ്. മാഹി സ്വദേശനിയായ ഷദ റഹ്മത്ത് ജഹാൻ (25) എന്ന യുവ ഡോക്ടര്‍ ഇന്നലെ പുലര്‍ച്ചെയാണ് ഫ്ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള ഫ്ളാറ്റില്‍ നിന്നാണ് ഷദ ചാടിയത്.
ചുരുങ്ങിയ കാലം കൊണ്ട് മാഹിയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ വനിതാ ഡോക്ടറുടെ പെട്ടെന്നുള്ള മരണം നാടിനെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നഗരത്തിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കടവത്തൂർ സ്വദേശിനി ആണ് ഷദ.
കോഴിക്കോട് മേയർ ഭവന് സമീപമുള്ള ലിയോ പാരഡൈസ് ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഡോക്ടർ വീണത്. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോൾ വീണുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച രാത്രി ഫ്ലാറ്റിൽ പിറന്നാൾ പാർട്ടി നടത്തിയിരുന്നു. ഇതിന് വേണ്ടിയാണ് ഷദ ഇവിടെ എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഷാദ റഹ്മത്ത് കുറച്ചുകാലമായി മാഹി പള്ളൂർ ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചു വരുന്നത്. ഇവിടെയെത്തുന്ന പാവപ്പെട്ട രോഗികളെ കാരുണ്യത്തോടെ ചികിൽസിച്ച ഡോക്ടറായിരുന്നു അവർ. ഹോമിയോ ഡോക്ടറുടെ മകളായ ഷാദ പഠനത്തിൽ മിടുക്കിയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.