നാദാപുരം: വളയം പഞ്ചായത്തില്‍ അനധികൃതമായി വിട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത 15 കിലോഗ്രാം മത്സ്യവും ഉപയോഗശൂന്യമായ 40 കിലോഗ്രാം ഐസും നശിപ്പിച്ചു.
നാദാപുരം സർക്കിളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യവും ഉപയോഗശൂന്യമായ ഐസും നശിപ്പിച്ചത്. വളയം മത്സ്യ മാർക്കറ്റില്‍ മതിയായ അളവില്‍ ഐസ് ഉപയോഗിക്കാതെ മത്സ്യ വില്പന നടത്തിയ കച്ചവടക്കാരന് നോട്ടീസും നല്കി. ഫെബിന മുഹമ്മദ്, ഓഫീസ് അസിസ്റ്റന്റ് മടത്തില്‍ നൗഷീന എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.