മുക്കം: കടന്നല്‍ക്കുത്തേറ്റ് അവശനായി റോഡില്‍ വീണ അന്തര്‍സംസ്ഥാന തൊഴിലാളിക്ക് അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍ രക്ഷയായി. ബുധനാഴ്ച ഉച്ചക്ക് രണ്ടോടുകൂടിയാണ് സംഭവം. ചേന്ദമംഗലൂരില്‍ കെട്ടിടനിര്‍മാണ കരാര്‍ സ്ഥാപനത്തിനു കീഴില്‍ ജോലി ചെയ്യുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ സനാഹുല് ഹഖ് (30), കബീര്‍ (21), സിര്ഫുര് റഹ്മാന് (23), ദുലാല്‍ (28) എന്നിവര്‍ക്കാണ് കുത്തേറ്റത്.
സാരമായ കുത്തേറ്റ സനാഹുല് ഹഖ് അവശനായി റോഡരികില്‍ വീണുകിടക്കുകയായിരുന്നു. കടന്നല് ആക്രമണം ഭയന്ന് ആരും രക്ഷാപ്രവര്‍ത്തനത്തിന് മുതിര്‍ന്നില്ല. മുക്കത്തുനിന്ന് ഫയര്‍ ഓഫിസര്‍ ഷംസുദ്ദീെന്റ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തുകയും സനാഹുല് ഹഖിെന്റ ശരീരത്തില്‍നിന്ന് കടന്നലിനെ നീക്കംചെയ്ത് ഫയര്ഫോഴ്സിെന്റതന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ പയസ് അഗസ്റ്റിന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ വൈ.പി. സറഫുദ്ദീന്‍, മിഥുന്, ജിതിന്‍രാജ്, വിഷ്ണു, സിന്തില്‍കുമാര്‍, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.