കോഴിക്കോട്:പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആക്രി ഗോഡൗണ്‍ തുടങ്ങിയവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി. തീപിടിത്തമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് പഞ്ചായത്ത് പരിധിയില്‍ ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുന്നതറിഞ്ഞത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വ്യവസായ വകുപ്പിന്റെയും അനുമതിയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പഞ്ചായത്ത് യാതൊരു അനുമതിയും നല്‍കിയിട്ടില്ല. ജനങ്ങളുടെ പരാതിയില്‍ ജൂണ്‍ 15നകം എല്ലാം പൊളിച്ചുമാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് കല്ലായി സ്വദേശികളായ മഹമ്മദ് ആദിലിന്റേയും മുഹമ്മദ് ആഖിപിന്റേയുമാണ് സ്ഥാപനം. സ്റ്റാർക്ക് മെറ്റല്‍ എന്നപേരില്‍ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ആക്രി സാധന സാമഗ്രികളും വാങ്ങി ഉത്തരേന്ത്യയിലെ സംസ്കരണ യൂണിറ്റുകള്‍ക്ക് നല്‍കുകയാണ് കച്ചവടം. അവിടെയാണ് തീപ്പിടുത്തമുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.