ചെന്നെെ: തമിഴ്നാട് കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപം പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. പതിനഞ്ചിലേറെ പേർക്ക് പൊള്ളലേറ്റു. പടക്കശാലയുടെ പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു.
നാൽപ്പതിലേറെപ്പേർ ജോലി ചെയ്യുന്ന പടക്കശാലയിലാണ് സ്ഫോടനമുണ്ടായത്. തൊട്ടടുത്ത പടക്കശാലയിലേക്കും തീ പടർന്നു. സ്ഫോടനത്തിൽ നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ഇരുപത് പേരെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.