ചെന്നൈ ∙ നടൻ വിജയ് സ്ഥാപിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ നടത്തിയേക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംസ്ഥാന വ്യാപകമായി നടന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്.
ഇത്തവണ പാർട്ടി സമ്മേളനം സംഘടിപ്പിച്ച് രാഷ്ട്രീയ അടിത്തറ ശക്തമാക്കാനാണു ലക്ഷ്യമിടുന്നത്. മാർച്ചിൽ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കകം 30 ലക്ഷം പേർ പാർട്ടിയിൽ ചേർന്നിരുന്നു. പ്രത്യേക മൊബൈൽ ആപ് വഴി പാർട്ടിയിൽ അംഗമാകുന്ന ക്യാംപെയ്നാണു നടത്തുന്നത്. ആദ്യ അംഗമായി വിജയ് ചേർന്നു. 2 കോടി അംഗങ്ങളെ ചേർക്കാനാണു ലക്ഷ്യമിടുന്നതെന്നു പാർട്ടി ഭാരവാഹികൾ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.