കോഴിക്കോട്: കൊയിലാണ്ടി വെള്ളാങ്കല്ല് ഭാഗത്ത് കടലില്‍ ഒരു മൃതദേഹം കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി മുതല്‍ ബേപ്പൂര്‍ വരെയുള്ള കടല്‍ ഭാഗത്തു മറൈന്‍ എന്‍ഫോഴ്സ്മെന്റ് തെരച്ചില്‍ നടത്തി.
ഓഗസ്റ്റ് 31ന് കാസര്‍ഗോഡ് കീഴൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയി കടലില്‍ കാണാതായ യുവാവിനായി തെരച്ചില്‍ നടന്നു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളിള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ വരെ തെരച്ചില്‍ നടത്തിയത്.
കാസർഗോഡ് ചെമ്മനാട് സ്വദേശി കല്ലുവളപ്പില്‍ വീട്ടില്‍ മുഹമ്മദ് റിയാസിനെ(36)യാണ് ദിവസങ്ങള്‍ക്ക് മുമ്ബ് കടലില്‍ കാണാതായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.