വടകര: ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കുറുക്കന്റെ കടിയേറ്റു. കീഴല്‍ ചെക്കോട്ടി ബസാറില്‍ വെച്ച് ശനിയാഴ്ച രാത്രി 11നും ഞായറാഴ്ച രാവിലെയുമായാണ് കടിയേറ്റത്.
ഓട്ടോ തൊഴിലാളിക്കാണ് ശനിയാഴ്ച രാത്രി കടിയേറ്റത്. പിന്നീട് മറ്റൊരാള്‍ക്കും കടിയേറ്റു. ഞായറാഴ്ച രാവിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സില്‍ കയറിയ കുറുക്കൻ താമസക്കാരായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെയും കടിച്ചു. അഞ്ചു പേരും വടകര ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.