ശ്രീനഗർ∙ ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ച് സുരക്ഷാസേന. നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളായ അഞ്ച് പേരെയാണ് നിയന്ത്രണ രേഖയ്ക്കു സമീപം കുപ്വാര ജില്ലയിൽ വധിച്ചത്.
ഇന്നു പുലർച്ചെ രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നു സ്ഥലത്തു പരിശോധന നടത്തുകയായിരുന്ന സുരക്ഷാസേനയുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഈ വർഷത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണു പരാജയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.