പുകവലിയും മദ്യപാനവുമെല്ലാം ജീവിതശൈലിയുടെ ഭാഗമായതും വന്ധ്യതാ നിരക്ക് കുത്തനെ ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.ശരീരഭാരം കുറയ്ക്കാം: അമിതവണ്ണമുള്ളവർക്ക് ബീജങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അമിതവണ്ണമുള്ളവരും ഉദാസീനമായ ജീവിതശൈലിയുള്ളവരുമായ 45 പുരുഷന്മാരെ 16 ആഴ്ചത്തെ എയ്റോബിക് വ്യായാമത്തിന് വിധേയമാക്കി. പഠനത്തിൽ പങ്കെടുത്തവർക്ക് ബീജങ്ങളുടെ എണ്ണവും വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു.
അമിതവണ്ണമുള്ളവർ ദിവസവും 15 മിനിറ്റെങ്കിൽ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുകയും ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.പുകവലി ഒഴിവാക്കാം: പുകവലി ശ്വാസകോശത്തിന് മാത്രമല്ല, നിങ്ങളുടെ ലൈംഗിക ആരോഗ്യത്തിനും ഹാനികരമാണ്. 6,000 പുരുഷന്മാരിൽ നടത്തിയ 20 പഠനങ്ങൾ അവലോകനം ചെയ്ത 2016 ലെ മെറ്റാ അനാലിസിസിൽ, പുകവലി ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതായി കണ്ടെത്തി. പുകയില ഉപയോഗം ശുക്ലത്തിന്റെ എണ്ണം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തും. കരോട്ടിൻ, ക്രിപ്റ്റോക്സാന്തിൻ (Cryptoxanthin), ലുട്ടെനിൻ, വിറ്റാമിൻ സി എന്നിവയാണ് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ.മദ്യപാനം ഒഴിവാക്കാം: മദ്യം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവും ശുക്ലത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞുണ്ട്. ഇത് കുറഞ്ഞ ബലഹീനതയ്ക്ക് കാരണമാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.