താമരശ്ശേരി: കനത്ത മഴയിൽ താമരശ്ശേരി – കൊയിലാണ്ടി റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് കാരണം യാത്ര ദുഷ്കരമായി. തച്ചംപൊയിൽ മുതൽ കൊയിലാണ്ടി വരെയുള്ള റോഡിൽ ആണ് വിവിധയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത്.
എസ്റ്റേറ്റ് മുക്ക് പെട്രോൾ പമ്പിന് മുന്നിലുള്ള റോഡ് പുഴയായി മാറി. ചെറിയ വാഹനങ്ങൾ വളരെ പ്രയാസത്തോടെയാണ് കടന്നുപോകുന്നത്. റോഡിൽ കലുങ്കുകളുടെ നിർമ്മാണ പ്രവർത്തി നടക്കുന്നത് കാരണം വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.