കോഴിക്കോട്: കൊടുവള്ളിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊടുവള്ളിയിലെ യമ്മി ചിക്കൻ എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യവിഷബാധയേറ്റത്. നടക്കാവ് സ്വദേശികളായ ആറുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മയോന്നൈസിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്നു. കഴിഞ്ഞയാഴ്ച ഈ ഹോട്ടലിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.