കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധന ഇന്നലെയും തുടര്‍ന്നു. 20-സ്ഥാപനങ്ങളില്‍ പരിശോധന നടന്നു.എട്ട് സ്ഥാപനങ്ങളില്‍ കോമ്ബൗണ്ടിംഗ് നടപടി സ്വീകരിച്ചു.മാവൂര്‍ റോഡ്,നരിക്കുനി, തീക്കുനി, തുളട്ടുനട, ആയഞ്ചേരി, വില്ല്യാപ്പള്ളി, താമരശേരി എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്.
വില്പനയ്ക്ക് വച്ചിരുന്ന 15 കിലോ ചീഞ്ഞ മത്സ്യം നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 288 ഇടങ്ങിലാണ് പരിശോധന നടന്നത്. നഗരപരിധിയില്‍മാത്രം 63550 രൂപയാണ് പിഴയായി ഈടാക്കിയത്. കുറ്റ്യാടി ഫുഡ്സേഫ്റ്റി ഓഫീസര്‍ പി.ജി,ഉന്മേഷ് ,കൊടുവള്ളി ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി.രേഷ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.