ചർമ്മസംരക്ഷണത്തിന് പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഇ. ഇത് ചർമ്മത്തിലെ കേടുപാടുകൾ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തെ തിളക്കമുള്ളതാക്കുക മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും ഫലപ്രദമാണ്. കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തെയും കണ്ണിനെയും ആരോഗ്യകരമാക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്സിഡന്റാണിത്. കൂടാതെ, വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ധമനികളിൽ കട്ടപിടിക്കുന്നത് തടയുന്നു.
ചീരയും മറ്റ് ഇലക്കറികളും ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിവിധ പോഷകങ്ങൾ നിറഞ്ഞതാണ്. ചീര ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കുന്നതിനും ചർമ്മം തിളക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നു. ബ്രോക്കോളി വിറ്റാമിൻ ഇ മാത്രമല്ല ശരീരത്തിന് പ്രോട്ടീനും നൽകുന്നു. ബ്രോക്കോളി പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുകയും ചെയ്യുന്നു.
ആവശ്യമായ അളവിൽ വിറ്റാമിൻ ഇയും മറ്റ് പോഷകങ്ങളും ബദാമിൽ അടങ്ങിയിരിക്കുന്നു. ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കാൻ സഹായിക്കും. വിറ്റാമിൻ ഇ യുടെ മികച്ച ഉറവിടമാണ് നിലക്കടല. അത് കൊണ്ട് തന്നെ നിലക്കടല കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തി ജലാംശം നിലനിർത്തുകയും ചെയ്യുന്നു. അവയുടെ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.