പെൺ ശരീരത്തിലെ സ്വഭാവികമായ ഒരു പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസകരവും വേദന നിറഞ്ഞതുമാണ്. ഈ ദിനങ്ങളിൽ അതികഠിനമായ വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം അനുഭവിക്കുന്നവർ ഏറെയാണ്. ആർത്തവം വരുന്നതിന്റെ തൊട്ടു പിന്നിലുള്ള ദിവസങ്ങളിലോ ആർത്തവത്തിന്റെ ആദ്യ ദിവസമോ ആയിരിക്കും ഈ വേദനയും മറ്റ് അസ്വസ്ഥകളും അനുഭവിക്കേണ്ടി വരുന്നത്. ആർത്തവദിനങ്ങളിലെ അസ്വസ്ഥകൾ കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
കാൽസ്യം, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണവും ആരോഗ്യകരമായ ആർത്തവ ദിനങ്ങൾക്ക് സഹായിക്കുന്നു. ഒരാളുടെ ഭക്ഷണക്രമം, ഫിറ്റ്നസ്, മാനസിക നില, ശരീരത്തിലെ പോഷകങ്ങളുടെ ഒപ്റ്റിമൽ ലെവലുകൾ എന്നിവ തീവ്രത കുറയ്ക്കുകയോ വേദനയില്ലാത്ത ആർത്തവത്തിന് സഹായിക്കുകയും ചെയ്യുന്നു . ഹോർമോണുകളുടെ സങ്കീർണ്ണമായ പ്രതിപ്രവർത്തനത്തിലൂടെയാണ് ആർത്തവചക്രം നിയന്ത്രിക്കപ്പെടുത്
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ മാനസികാവസ്ഥ, ആർത്തവ വേദന, പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കാൽസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ പാലും പാലുൽപ്പന്നങ്ങളും ഉൾപ്പെടുന്നു, പ്രത്യേകിച്ച് തൈര്,ചിയ വിത്തുകൾ പച്ച ഇലക്കറികൾ, പയർ എന്നിവ അതിൽ ഉൾപ്പെടുന്നു. അരി, ഗോതമ്പ്, പയർ തുടങ്ങിയ മുഴുവൻ ധാന്യങ്ങളിലും ഇലക്കറികളിലും മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ അതായത് ഡിഎച്ച്എയും ഇപിഎയും ശരീരത്തിൽ ഉണ്ടാക്കാൻ കഴിയാത്തതും എന്നാൽ ഭക്ഷണത്തിൽ നിന്ന് നൽകേണ്ടതുമായ ഒരു അവശ്യ ഫാറ്റി ആസിഡാണ്. മത്തി, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഡിഎച്ച്എ, ഇപിഎ എന്നിവയും ഫ്ളാക്സ് സീഡ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്ത്, ബദാം, വാളഅനട്ട് തുടങ്ങിയ അണ്ടിപ്പരിപ്പ് എന്നിവയിൽ എഎൽഎ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.