മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരെയും ബാധിക്കുന്നൊരു ആശങ്കയാണ് മുടിയുടെ കട്ടി കുറഞ്ഞുപോകുന്നത്. വെള്ളത്തിന്റെ പ്രശ്നം തൊട്ട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരെയുള്ള കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്കും മുടി പൊട്ടിപ്പോകുന്നതിലേക്കും മുടിയുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിലേക്കും നയിക്കുന്നതോടെയാണ് മുടിയുടെ കട്ടി കുറഞ്ഞുവരുന്നത്.
മുടിയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല പോഷകങ്ങളുമുണ്ട്. മുടിക്ക് കട്ടിയും തിളക്കവും കൂട്ടുന്നതിനും പതിവായി കഴിക്കാവുന്ന ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പ്രോട്ടീന്റെ നല്ലൊരു സ്രോതസാണ് മുട്ട . പ്രോട്ടീനാണെങ്കില്‍ മുടി വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഘടകവും. മുട്ട പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ എങ്ങനെ വേണമെങ്കിലും കഴിക്കാവുന്നതാണ്.
നെല്ലിക്കയാണ് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പതിവായി കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. നെല്ലിക്കയിലുള്ള വൈറ്റമിൻ സി കൊളാജെൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് കാര്യമായി സഹായിക്കും. ഇത് ചര്‍മ്മത്തെയും മുടിയെയുമെല്ലാം ഒരുപോലെ പരിപോഷിപ്പിക്കും. ആരോഗ്യം മാത്രമല്ല മുടിയുടെ തിളക്കം കൂട്ടുന്നതിനും നെല്ലിക്ക നല്ലതാണ്.
ഇലക്കറികള്‍ ധാരാളമായി കഴിക്കുന്നതും മുടിക്ക് കട്ടി കൂട്ടാനും മുടി ഭംഗിയായി വളരാനുമെല്ലാം സഹായിക്കും. ഇലകളിലുള്ള വൈറ്റമിൻ-എ, വൈറ്റമിൻ-സി, ഫോളേറ്റ് എന്നീ ഘടകങ്ങളെല്ലാമാണ് മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ഇവയ്ക്ക് പുറമെ അയേണും ഇലകളില്‍ കാര്യമായി അടങ്ങിയിരിക്കുന്നു. ഇതും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.