കോഴിക്കോട്: മെഡിക്കല്‍ കോളജുകൾ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വ്വം പൊതിച്ചോർ . വര്‍ഷങ്ങളായി ആശുപത്രികളില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്. ആശുപത്രികളില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഇത് വലിയ ആശ്വാസം നല്‍കുന്നതാണ് ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വിതരണം ചെയ്ത ഒരു പൊതിച്ചോറിലെ ഹൃദയം തൊടുന്ന കുറിപ്പാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനായ രാജേഷ് മോൻജി പങ്കുവെച്ച ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിന് രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്കൂളിൽ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണെന്നുമാണ് പൊതിച്ചോറിന് ഒപ്പമുള്ള കുറിപ്പിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.