കാര്‍വാര്‍: ഫോണ്‍ ചാര്‍ജ് ചെയ്തതിന് ശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ വീട്ടുകാർ മറന്നതോടെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. കര്‍ണാടകയിലെ കൈര്വാറ് സ്വദേശിയായ സാന്നിധ്യ എന്ന കുഞ്ഞാണ് മൊബൈല്‍ ചാര്‍ജര്‍ കേബിളില്‍ കടിച്ചതിന് പിന്നാലെ ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം.
ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരനായ സന്തോഷ് കാല്‍ഗുട്ടറിന്റെയും സഞ്ജന കാല്‍ഗുട്ടറിന്റെയും ഇളയ മകളാണ് മരിച്ചത്. ചാര്‍ജര്‍ പിന് വായിലിട്ട കുഞ്ഞിന് ഒന്നിലേറെ തവണ ഷോക്കേറ്റതായാണ് റിപ്പോര്‍ട്ട്. പെട്ടന്ന് തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മറ്റൊരു മകളുടെ പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. രാവിലെ വീട്ടില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. സഞ്ജന ടോര്‍ച്ച് എടുക്കാനായി പോയ സമയത്ത് കുട്ടി കിടപ്പുമുറിയില്‍ ഒറ്റയ്ക്കായിരുന്നു. ഈ സമയത്ത് കറന്റ് വരികയായിരുന്നു. വിവരമറിഞ്ഞ സന്തോഷ് ജോലി സ്ഥലത്ത് തളര്‍ന്ന് വീണ് ചികിത്സയിലാണ്. സംഭവത്തില്‍ കാര്‍വാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.