ഡൽഹി: ഛത്തീസ്ഗഡിൽ മുൻ ഐഎഎസ് ഓഫീസർ ബാബു ലാൽ അഗർവാളിന്റെ 28 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. കണ്ടുകെട്ടിയ ആസ്തികളിൽ പ്ലാന്റും മെഷിനറിയും, ബാങ്ക് അക്കൗണ്ടുകളിലെ ബാലൻസും അഗർവാളിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വസ്‌തുക്കളും ഉൾപ്പെടുന്നു.
അഴിമതി നിരോധന നിയമം 1988 ലെ വകുപ്പുകൾ പ്രകാരം ഛത്തീസ്ഗഡിലെ എസിബി രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ പിഎംഎൽഎയ്ക്ക് കീഴിൽ ഇഡി അന്വേഷണം ആരംഭിച്ചു. പ്രതിയായ ബാബുലാൽ അഗർവാളിനെ ഈ മാസം ഒൻപതിനാണു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അടുത്ത മാസം 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









