കോഴിക്കോട്: സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാൻ ടി.കെ. പരീക്കുട്ടിഹാജി (102) കോഴിക്കോട്ട് അന്തരിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് എക്‌സിക്യുട്ടീവ് അംഗംവും കൊടുവള്ളി മുസ്‍ലിം യത്തീംഖാന ജനറൽ സെക്രട്ടറിയുമായിരുന്നു.
മത-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം എം.എസ്.എസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റുമായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് രാത്രി എട്ടിന് നടക്കാവ് സി.എച്ച് ജുമുഅത്ത് പള്ളിയിലും ഒമ്പതിന് കൊടുവള്ളി യതീംഖാനയിലും നടക്കും. ഖബറടക്കം രാത്രി 10ന് കളരാന്തിരി കക്കാടൻചാലിൽ പള്ളി ഖബർസ്ഥാനിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










