തിരുവനന്തപുരം ∙ മഴക്കെടുതിയിൽ സംസ്ഥാനത്ത് 3 കുട്ടികൾ ഉൾപ്പെടെ 4 പേർ മരിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ പെരുംകുനി തോട്ടിൽ വീണ് പുളിയഞ്ചേരി പാലോളി വീട്ടിൽ ഷാജിറിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (9) മരിച്ചു. ആലുവ മുപ്പത്തടം എടയാറ്റു ചാലിൽ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്റെ മകൻ ആദിത്യൻ (17) മരിച്ചു. സംസ്ഥാനത്ത് 21 വീടുകൾക്കു കേടുപാട് ഉണ്ടായി. 12 ദുരിതാശ്വാസ ക്യാംപുകളിലായി 99 കുടുംബങ്ങളിലെ 330 പേരെ മാറ്റിപ്പാർപ്പിച്ചു. ആകെ 4,23,080 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 3071 ക്യാംപുകൾ സജ്ജമാക്കി. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടു പ്രഖ്യാപിച്ചു. ഇന്നു കേരള തീരത്തു മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത ഉണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.