ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മറവില്‍ നിക്ഷേപകരില്‍നിന്ന് പണം തട്ടിയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും നടത്തിപ്പുകാരില്‍ പ്രധാനിയുമായ കൊരട്ടി കവലക്കാടന്‍ റാഫേലാ (72)ണ് അറസ്റ്റിലായത്. കോഴിക്കോട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് എസ്.പി. ജി. സാബു, ഡിവൈ.എസ്.പി. എം. സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.ഘട്ടംഘട്ടമായി പണം സ്വീകരിച്ച്, നിശ്ചിത കാലാവധിവരെ ആരോഗ്യപരിരക്ഷ നല്കി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ ലാഭം വാഗ്ദാനം ചെയ്താണ് പണം സ്വരൂപിച്ചിരുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ഏകദേശം 150 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചതായാണ് പരാതി.ഇയാൾ തമിഴ്നാട്ടിലെ ഹരൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫിനോമിനല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും കേരളത്തിലെ മാനേജിങ് ഡയറക്ടറുമായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.