രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ പേടിയാണ്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമോ എന്നാണ് പലരുടെയും സംശയം. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങൾ നോക്കാം
ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ആപ്പിള്‍ ധൈര്യമായി കഴിക്കാം. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കാര്‍ബോയും കുറവുമാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മാതളം പേടിക്കാതെ കഴിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പപ്പായയും കഴിക്കാം.
ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ കിവിയിലും ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കിവിയും കഴിക്കാം. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.