ബംഗളൂരു: യുക്രൈനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളജുകളിൽ പഠിക്കാൻ ഉടൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകരൻ അറിയിച്ചു. ഇതിനായി കേന്ദ്ര സർക്കാരുമായി സഹകരിച്ച് അഞ്ചംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ദേശീയ മെഡിക്കൽ കൗൺസിലുമായി ആലോചിച്ച് സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 60 മെഡിക്കൽ കോളേജുകളിലായി മടങ്ങിയെത്തിയ 700 ഓളം വിദ്യാർത്ഥികളെ പാർപ്പിക്കാനാണ് നീക്കം. കർണാടകയിൽ മെഡിക്കൽ കോഴ്‌സുകളുടെ ഫീസ് കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.