മുക്കം: കോഴിക്കോട് ജില്ലയില്‍ രണ്ട് തവണയായി നിപ്പ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉറവിടം കണ്ടത്തുന്നതിനായി പരിശോധന വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വവ്വാലുകളെ പിടികൂടി സാമ്ബിളുകള്‍ ശേഖരിച്ചു. ഭാവിയില്‍ നിപ്പ സാഹചര്യം ഒഴിവാക്കുന്നതിനായി മുന്നൊരുക്കമെന്ന നിലയിലാണ് വവ്വാലുകളെ പിടിച്ചത്.
ചെറുവാടി ചുള്ളിക്കാപറമ്പ്, മാവൂര്‍ തെങ്ങിലകടവിലെ കാന്‍സര്‍ സെന്റര്‍ കെട്ടിടം എന്നിവിടങ്ങളില്‍ നിന്നാണ് വവ്വാലുകളെയും നരിച്ചീറുകളെയും പിടികൂടിയത്. വനം വകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സഖറിയയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് വവ്വാലുകളെ പിടികൂടിയത്. പിടികൂടിയ വവ്വാലുകളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ച് വനം വകുപ്പിന്റെ ബത്തേരി സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്‍ഡ് ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തും (സിഡബ്ല്യൂ ആര്‍എഫ്).
പൂനെയിലെ എന്‍ഐവി ലാബിലും പരിശോധനയ്ക്കയക്കും. നിപ്പ ബാധിത മേഖലകളില്‍ നടത്തിയ പരിശോധനകളില്‍ കൃത്യമായ ഉറവിടം മനസിലാക്കാന്‍ പ്രയാസം ഉണ്ടായ സാഹചര്യത്തിലാണ് ഇപ്പോള്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള പരിശോധന. വരും ദിവസങ്ങളിലും വവ്വാലുകളുടെയും നരിച്ചീറുകളുടെയും സാന്നിധ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കൂടുതല്‍ പരിശോധന നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.