കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ വിലപിടിപ്പുള്ള കണ്ണട കാണാതായി. പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയുടെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. കോൺഗ്രസ് പ്രവർത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിർമിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയിൽ നിന്നാണ് കണ്ണട നഷ്ടപ്പെട്ടത്.
നാല് ദിവസം മുന്‍പാണ് ഗാന്ധി പ്രതിമയിലെ കണ്ണട കാണാതായത്. ആരെങ്കിലും എടുത്തു കളഞ്ഞതാണോ എന്നറിയാന്‍ സമീപത്തെല്ലാം ബൈജു തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. മഴയ്ക്കും വെയിലിനും യോജിച്ച കണ്ണട പ്രത്യേക ലോഹം ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ബൈജു പറഞ്ഞു.
സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബൈജു. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് പ്രതിമ നിർമിച്ചത്. ഗാന്ധി സ്ക്വയർ എന്ന പേരിട്ട് പൊതുപരിപാടികളും ഇവിടെ നടത്താറുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.