കോഴിക്കോട്: വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിനായി തെരച്ചില്‍. രഹസ്യവിവരത്തെ തുടർന്ന് മാവൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വാടക വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. പെരുവായാല് സ്വദേശി അര്‍ഷാദിന്റെ വീട്ടില്‍ നിന്നുമാണ് 31ഗ്രാം കഞ്ചാവ് പിടി കൂടിയത്. ചൂലൂര്‍ പലക്കാടിയിലാണ് സംഭവം.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് പരിശോധിച്ച് കഞ്ചാവ് പിടികൂടി. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പരിശോധിക്കും. വീട്ടില്‍ ലഹരി എത്തിക്കുന്നതിനെ കുറിച്ചും പ്രതിക്കൊപ്പമുള്ള സംഘത്തെ കുറിച്ചും ഇതോടെ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.