കുന്ദമംഗലം: കട്ടാങ്ങൽ എൻ.ഐ.ടിക്ക് സമീപം ഒന്നരമാസം മുമ്പ് റോഡരികിൽ തള്ളിയ മാലിന്യം ഒടുവിൽ നീക്കം ചെയ്തു.
ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്തത്. ചെളിനിറഞ്ഞ പ്ലാസ്റ്റിക്, കുപ്പികൾ, റബ്ബർ എന്നിവയാണ് അജ്ഞാതർ റോഡരികിൽ തള്ളിയത്. മഴക്കാലത്ത് മാലിന്യം റോഡിലേക്ക് ഒഴുകുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അജ്ഞാതർ മാലിന്യം തള്ളിയതിനെ തുടർന്ന് അടുത്ത ദിവസം തന്നെ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടികൾക്കായി പഞ്ചായത്ത് അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഓലിക്കൽ ഗഫൂർ പറഞ്ഞു.
ഒരു മാസം കഴിഞ്ഞിട്ടും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ഷരീഫ് മലയമ്മ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും പരാതി നൽകി. . മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോഡരികില്‍നിന്ന് മാലിന്യം നീക്കം ചെയ്യുകയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.