കോഴിക്കോട്: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ അകമ്പടി വാഹന വ്യൂഹത്തിലെ ഫയർ & റെസ്ക്യൂ വാഹനത്തിന്റെ പിന്നിൽ ആംബുലൻസ് ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ കോഴിക്കോട് ജില്ലാ സൈക്യാട്രിക് ഹോസ്പിറ്റലിൽ നിന്നുള്ള ആംബുലൻസ് വാഹനവുമായി കൂട്ടിയിടിച്ചു. ഫയര്‍വാഹനം പെട്ടെന്ന് നിര്‍ത്തിയതാണ് കാരണം. കോഴിക്കോട്നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഗവർണറുടെ വാഹനവ്യൂഹം. വെള്ളിയാഴ്ച രാത്രി 7 മണിയോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു സംഭവം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.