ജീവിതശൈലീ രോഗങ്ങൾ ഒഴിവാക്കാൻ വ്യായാമം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാം. ജീവിതസാഹചര്യങ്ങളിൽ കിട്ടാത്ത വ്യായാമക്കുറവ് പരിഹരിക്കാൻ ആർക്കും ജോഗിംഗ് ചെയ്യാം. ഓട്ടത്തിന്റെ നിർദ്ദിഷ്ട രീതികൾ പിന്തുടർന്നില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ നെഗറ്റീവായിട്ടായിരിക്കും ബാധിക്കുക എന്ന് അറിഞ്ഞിരിക്കുക.
ശ്വസന സഹായ വ്യായാമത്തില്‍ പെട്ടതാണ് നടത്തം. വേഗം കുറച്ച് പതുക്കെ ഓടുന്നതാവും നല്ലത്. ആദ്യ ദിവസങ്ങളില്‍ അരമണിക്കൂറോളം നടക്കുക. ഒരാഴ്ചയോളം ഇതുപിന്തുടരുക.
പിന്നീട് അത് ത്വരിതപ്പെടുത്തി ജോഗിംഗ് എന്ന സ്ലോ ഓട്ടമായി മാറാം. കാലുകൾക്ക് കുഷ്യനും താങ്ങുമുള്ള ഷൂസ് ധരിക്കുന്നതാണ് നല്ലത്. പ്രധാന റോഡുകൾ ഒഴിവാക്കി ശുദ്ധവായു ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. പുകയും പൊടിയും ചിലപ്പോൾ വിപരീത ഫലമുണ്ടാക്കും.
നിങ്ങൾ ഓടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ശ്വസന വ്യായാമങ്ങളും സ്ട്രെച്ചിംഗ് വ്യായാമങ്ങളും ചെയ്യുക. കൃത്യസമയത്ത് വ്യായാമം ചെയ്യുക. ഫിറ്റ്നസ് ആപ്പുകളും മറ്റും ലഭ്യമാണ്. നമ്മുടെ ജോഗിംഗ് സമയം, ശരീരഭാരം, രക്തസമ്മർദ്ദം എന്നിവ രേഖപ്പെടുത്താൻ ഇത്തരം ആപ്ലിക്കേഷനുകൾ സഹായിക്കുന്നു.
ജോഗിംഗിന് പോകാൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നത് ഇടയ്ക്കിടെ നമ്മെ പിടികൂടുന്ന മടിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ആരെങ്കിലും ഒരാള്‍ ജോഗിങിന് പോകുമെന്നുറപ്പിച്ച് ഇറങ്ങണമെന്ന് മാത്രം. ശരീരത്തിലെ ജലാംശം കുറയരുത്. എന്നാൽ ഓടിക്കഴിഞ്ഞ ഉടനെയോ ഓടുന്നതിന് തൊട്ടുമുമ്പോ വെള്ളം കുടിക്കരുത്.
വെളിച്ചംവീഴുന്നതിനുമുമ്പ് ഓടാന്‍ പോകുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക. തെളിച്ചമുള്ള നിറമുള്ള വസ്ത്രം ഇടുക. ടോര്‍ച്ച് കരുതുക. വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.