കോഴിക്കോട്: അയോധ്യ വിഷയത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും പത്രമല്ല. അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.