വടകര: കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി വടകര എംപി ഷാഫി പറമ്പിൽ പറഞ്ഞു.
കനത്ത തിരക്ക് അനുഭവപ്പെടുന്ന റൂട്ടിലെ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന അറിയിപ്പാണിത്. ക്രിസ്മസ് സീസണിലെ തിരക്ക് നിയന്ത്രിക്കാൻ വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് നിരവധി പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചതായി എംപി കൂട്ടിച്ചേർത്തു.
ട്രെയിനുകൾക്ക് കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിക്കും. കോഴിക്കോടും വടകരയും കഴിഞ്ഞാൽ പ്രധാന സ്റ്റേഷനായ കൊയിലാണ്ടി സ്റ്റേഷൻ ഈ ഭരണകാലത്ത് തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടകരയ്ക്കും കോഴിക്കോടിനും ഇടയിലുള്ള ദൂരപരിധി കണക്കിലെടുത്ത് കൂടുതൽ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രിയെ അറിയിച്ചതായും ഷാഫി പറമ്പിൽ പ്രസ്താവനയിലൂടെ മന്ത്രിയെ അറിയിച്ചു.
കോഴിക്കോട് മംഗലാപുരം റൂട്ടില്‍ നേത്രാവതിക്ക് ശേഷം 3 മണിക്കൂറിലധികം ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് മന്ത്രിയെ ബോധ്യപ്പെടുത്താനായി. പരശുവിലെയും പാസ്സഞ്ചറിലേയും തിരക്കിൻ്റെ സാഹചര്യങ്ങളും വിശദീകരിച്ചത് കൊണ്ട് മേല്‍ ഇടവേളയില്‍ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്നതിൻ്റെ സാധ്യതകള്‍ പരിശോധിക്കുവാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി.
ഉച്ചയ്ക്ക് ശേഷം കൊയമ്ബത്തൂരില്‍ നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊർണ്ണൂർ-കോഴിക്കോട് വഴി രാത്രി മoഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയില്‍ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചത്. ബാക്കി കാര്യങ്ങള്‍ ഉദ്യോഗസ്ഥരുമായി ഫോളോ അപ്പ് ചെയ്യുമെന്നും എംപി കൂട്ടിച്ചേർത്തു.
അതേസമയം, ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് കുർള എല്‍ടിടിയില്‍നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചു. കൊങ്കണ്‍ പാതയിലൂടെ കോട്ടയം വഴിയായിരിക്കും സർവ്വീസ്. തിരുവനന്തപുരത്തേക്കും തിരിച്ചും നാല് വീതം സർവീസുകളാണുണ്ടാകു. 19, 26, ജനുവരി 2, 9 തീയതികളില്‍ വ്യാഴാഴ്ചകളിലാണ് എല്‍ ടി ടിയില്‍നിന്നുള്ള സർവീസ് ഉണ്ടായിരിക്കുക. വൈകിട്ട് നാലിനു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാത്രി 10.45ന് തിരുവനന്തപുരത്തെത്തും. 21, 28 ജനുവരി 4, 11 തീയതികളില്‍ ശനിയാഴ്ചകളിലാണ് കൊച്ചുവേളിയില്‍നിന്ന് എല്‍ ടി ടിയില്‍ നിന്നും തിരിച്ചുള്ള സർവ്വീസ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.