അവധിക്കാലമായതോടെ ടിക്കറ്റ് നിരക്കില്‍ വലിയ വർധനവായിരുന്നു വിമാനക്കമ്പനികള്‍ വരുത്തിയത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കും വർധിപ്പിച്ച് പ്രവാസികളെ പിഴിയുകയായിരുന്നു. യു എ ഇയില്‍ നിന്ന് നാട്ടിലേക്കും നാട്ടില്‍ നിന്ന് തിരിച്ച് യു എ ഇയിലേക്കുമുള്ള ടിക്കറ്റ് നിരക്കില്‍ ഇരട്ടിയോളം അധികമായിരുന്നു വർധനവ്. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്ത് അയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തിരക്ക് കുറഞ്ഞതോടെ ടിക്കറ്റ് നിരക്കില്‍ വലിയ ഇളവുകളാണ് വിമാന കമ്പനികള്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. പെരുന്നാള്‍ പ്രമാണിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പടെ ഇത് വലിയ ആശ്വാസമാകും യു എ ഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് 6500 ലാണ് ആരംഭിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.