കോഴിക്കോട് : സർക്കാർ എൻജിനീയറിങ് കോളേജിൽ ഗസ്റ്റ് ടീച്ചർ, അനധ്യാപക ജീവനക്കാരെ നിയമിക്കുന്നു. മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഡിസൈൻ, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് നിയമനം. കെമിക്കല്‍ എൻജിനിയറിങ് വിഭാഗത്തില്‍ ഇൻസ്ട്രക്ടര്‍ ഗ്രേഡ് I ലേക്കും അപേക്ഷിക്കാം.
AICTE, UGC, Kerala PSC നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് മുമ്പ് കോളേജിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.geckkd.ac.in
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.