കോഴിക്കോട് : മാവൂരിൽ അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവൂർ കെട്ടാങ്ങൽ റോഡിലെ വാടക മുറിയിലാണ് അതിഥി തൊഴിലാളിയായ തമിഴ്നാട് നേരൂനഗർ വടക്കുവള്ളി വെള്ളൂർ സ്വദേശിയായ മനോകരൻ എന്ന മണി (47)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ഇവിടെ മുറി വാടകയ്ക്ക് എടുത്തിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.