കോഴിക്കോട്: വാണിമേലിൽ അതിഥി തൊഴിലാളി വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നിലൻ സർക്കാർ (38) ആണ് മരിച്ചത്.
വാണിമേൽ വയല്‍ പീടികയിലെ വാടക കോര്‍ട്ടേഴ്സിലാണ് സംഭവം. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നിലനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വളയം പോലീസ് ഇൻക്വസ്റ്റ് നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.