ഈ വർഷത്തെ ഹജ്ജ് തിങ്കളാഴ്ച ആരംഭിക്കും. ഞായറാഴ്ച രാത്രി ഹജ്ജിനായി തീർത്ഥാടകർ മക്കയിലെ താമസസ്ഥലം വിട്ട് മിനയിലേക്ക് പുറപ്പെടും. ഇന്ത്യയിൽ നിന്നുള്ള ഒന്നര ലക്ഷം പേർ ഉൾപ്പെടെ 20 ലക്ഷത്തിലധികം തീർഥാടകർ ഈ വർഷം ഹജ്ജിൽ പങ്കെടുക്കും. ചൊവ്വാഴ്ചയാണ് അറഫ സംഗമം.
ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള എഴുന്നൂറ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഒന്നര ലക്ഷം ഇന്ത്യൻ തീർഥാടകർ രാത്രിയോടെ ബസിൽ മിനായിലെത്തും. മിനയിൽ ഇന്ത്യൻ തീർഥാടകർക്കായി തമ്പുകൾ ഉണ്ട്. നാളെ എല്ലാ ഹാജിമാരും മിനായിൽ എത്തുന്നതോടെ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കും. നാളെ രാപ്പകൽ ഹാജിമാർ മിനായിൽ പ്രാർഥനകളോടെ കഴിച്ചു കൂട്ടും.
കേരളത്തിൽ നിന്ന് 11252 തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ 4232 പുരുഷന്മാരും 6899 സ്ത്രീകളുമാണ്. തിങ്കളാഴ്ച അർധരാത്രിയോടെ എല്ലാ ഹാജിമാരും അറഫയിലേക്ക് നീങ്ങും. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമം ചൊവ്വാഴ്ചയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.