കോഴിക്കോട്: വടകര എടച്ചേരിയിലെ അഗതി മന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ജീവനക്കാരൻ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ പട്ടായിപ്പറമ്പിൽ യൂനുസ് (34) ആണ് അറസ്റ്റിലായത്. അഗതി മന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി അവിടുത്തെ കാര്യസ്ഥനായിരുന്നു.
ഇയാൾ യുവതിയെ പലതവണ പീഡിപ്പിച്ചു. ഒടുവിൽ സഹികെട്ട യുവതി പോലീസിൽ പരാതി നൽകി. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









