പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ വ്യാപക അക്രമണങ്ങളില്‍ 70 ബസുകൾക്ക് നേരെയാണ് പ്രവർത്തകർ കല്ലെറിഞ്ഞു തകര്‍ത്തത്. സൗത്ത് സോണിൽ 30ഉം സെൻട്രൽ സോണിൽ 25ഉം നോർത്ത് സോണിൽ 15ഉം ബസുകൾ തകർന്നു. അക്രമത്തിൽ 11 പേർക്ക് പരിക്കേറ്റു. സൗത്ത് സോണിൽ മൂന്ന് ഡ്രൈവർമാർക്കും രണ്ട് കണ്ടക്ടർമാർക്കും സെൻട്രൽ സോണിൽ മൂന്ന് ഡ്രൈവർമാർക്കും ഒരു യാത്രക്കാരനും നോർത്ത് സോണിൽ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരുക്കേറ്റത്.
50 ലക്ഷത്തിലേറെ നഷ്ടമുണ്ടായതായി കെ.എസ്.ആർ.ടി.സി യുടെ വിലയിരുത്തല്‍. ഭൂരിഭാഗം ബസുകളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ബസിന്റെ ചില്ലിന് 7000 മുതല്‍ 9000 വരെയാണ് വില. നഷ്ടം സംഭവിച്ചാലും പൊതുഗതാഗതം തടസ്സപ്പെടാതിരിക്കാൻ സർവീസ് നടത്താൻ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആർടിസി അറിയിച്ചു.
ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ജസ്റ്റിസ് കെ ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കുകയും ചെയ്തു. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാല്‍ പ്രത്യേകം കേസുകള്‍ എടുക്കണം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഏഴ് ദിവസം മുമ്ബ് നോട്ടിസ് നല്‍കിയേ ഹര്‍ത്താല്‍ നടത്താവൂവെന്നാണ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്. മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനോട് കോടതി ഈ മാസം 29 ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.