മുക്കം: സംസ്ഥാന സർക്കാരിന്റെ 100 ദിവസത്തെ തൊഴിൽ പദ്ധതിയുടെ ഭാഗമായി മുക്കം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച വാഴക്കൃഷി വിളവെടുപ്പ് നഗരസഭാ കൗൺസിലർ കെ.ബിന്ദു ഉദ്ഘാടനം ചെയ്തു. കച്ചേരിയിൽ ഒന്നര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കി. ആയിരത്തോളം നേന്ത്രവാഴ കൃഷി ചെയ്തതില്‍ 150 എണ്ണം നശിച്ചെങ്കിലും ബാക്കിയുള്ളവയിൽ നല്ല വിളവ് ലഭിച്ചതായി ബാങ്ക് അധികൃതർ പറഞ്ഞു.
എം.മധു, കൃഷി ഓഫീസര്‍ ടിന്‍സി ,അസി. കൃഷി ഓഫീസര്‍ സുബ്രഹ്മണ്യന്,ബാങ്ക് ഡയറക്ടര്‍മാരായ ഒ.കെ.ബൈജു ,പി.ടി ബാലന്,എം.കെ. മുനീര്‍ എന്നിവരും ,ജുനൈദ് പാണ്ടികശാല, വാലത്തില്‍ അറമുഖന്, പ്രഭാകരന് മരപെട്ടിമ്മല്,ബാങ്ക് സെക്രട്ടറി പി. പി. പങ്കജാക്ഷന്,ജിതിന് മോഹനന്, കെ. ടി. ഷാജി എന്നിവരും പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.